ദോഹ:ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളുടെ സംയുക്ത തന്ത്രപരിശീലനമായ “അറേബ്യൻ ഗൾഫ് സെക്യൂരിറ്റി – 4” ഖത്തറിൽ നടക്കും.
ജനുവരി 25 മുതൽ ഫെബ്രുവരി 4 വരെ നടക്കുന്ന ഈ അഭ്യാസത്തിൽ GCC അംഗരാജ്യങ്ങളിലെ സുരക്ഷാസേനകൾക്കൊപ്പം സൗഹൃദ രാജ്യമായ അമേരിക്കൻ ഐക്യനാടുകളുടെ പ്രത്യേക സുരക്ഷാ യൂണിറ്റുകളും പങ്കെടുക്കും. വിവിധ സംഭവസാഹചര്യങ്ങൾ നേരിടുന്നതുമായി ബന്ധപ്പെട്ട അനുഭവങ്ങളും വിദഗ്ധതകളും പരസ്പരം കൈമാറുകയാണ് അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം.
മാറിവരുന്ന സുരക്ഷാ വെല്ലുവിളികൾക്ക് അനുയോജ്യമായി ഗൾഫ് സുരക്ഷാ സഹകരണ സംവിധാനം ശക്തിപ്പെടുത്തുക, സന്നദ്ധതയും സംയുക്ത ഏകോപനവും വർധിപ്പിക്കുക, അടിയന്തര സാഹചര്യങ്ങളിലും പ്രതിസന്ധികളിലും വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാനുള്ള കഴിവ് ഉയർത്തുക എന്നിവയാണ് പരിശീലനത്തിന്റെ ലക്ഷ്യങ്ങൾ.
യാഥാർഥ്യസമാനമായ വിവിധ സാഹചര്യങ്ങൾ അനുകരിക്കുന്ന സംയുക്ത പരിശീലന പരിപാടികളിലൂടെ പ്രവർത്തന പദ്ധതികളും നടപടിക്രമങ്ങളും പരിശോധിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും. ......
ദോഹ:പരിസ്ഥിതി–കാലാവസ്ഥ മാറ്റ മന്ത്രാലയം തയ്യാറാക്കിയ പുതിയ സ്റ്റേറ്റ് ഓഫ് ദ എൻവയോൺമെന്റ് റിപ്പോർട്ട്, മന്ത്രാലയത്തിന്റെ നിലവിലെ പദ്ധതികളുമായും നടപ്പാക്കൽ സംവിധാനങ്ങളുമായും ഫലപ്രദമായി ബന്ധിപ്പിച്ചിരിക്കുന്നതായി അധികൃതർ വ്യക്തമാക്കി. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ പുതുക്കിയ പരിസ്ഥിതി വിവരങ്ങൾ, വിവിധ വകുപ്പുകൾ തമ്മിലുള്ള ആഭ്യന്തര ഏകോപനം മെച്ചപ്പെടുത്തുന്നതിനും ഓരോ സ്ഥാപനത്തിനുമുള്ള പരിസ്ഥിതി ഉത്തരവാദിത്വങ്ങൾ വ്യക്തമായ പങ്കുവിഭജനത്തോടെ നിരീക്ഷിക്കുന്നതിനും സഹായകരമാണെന്ന് വ്യക്തമാക്കി.
സ്ഥാപനപരമായ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും പരിസ്ഥിതി പ്രവർത്തനരീതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഈ റിപ്പോർട്ട് പ്രായോഗിക അടിസ്ഥാനം നൽകുന്നുവെന്നും അധികൃതർ പറഞ്ഞു. ......
9,10,11 തീയതികളിലായി നടന്ന ഫെസ്റ്റിനെ വിദ്യാർത്ഥികൾ വൻ ഘോഷത്തോടെ സ്വീകരിച്ചു. വിവിധ സാങ്കേതിക, കലാ പരിപാടികളും വിദഗ്ധരുടെ ചർച്ചകളും നടന്നു.......
കൊല്ലം: കൊല്ലത്ത് രണ്ട് വിദ്യാർത്ഥിനികൾ ജീവനൊടുക്കി. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)യിലെ വനിതാ ഹോസ്റ്റലിനുള്ളിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ......
കർണാടകം: ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ പദവിയും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ നിലവിൽ മുഖ്യമന്ത്രിസ്ഥാനം അലങ്കരിക്കുന്ന സിദ്ധരാമയ്യ അതേപ്പറ്റി തെല്ലും വ്യാകുലപ്പെടുന്നില്ല എന്നതാണ് ഇവിടെനിന്ന് നൽകാൻ കഴിയുന്ന രസകരമായ യാഥാർഥ്യം. ......
ദോഹ: ഖത്തര്‍ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിന്റെ പോസ്റ്റര്‍ പ്രകാശനംചെയ്തു.
മുഖ്യപ്രായോജകരായ അൽ അജ്ജാജ് ലിമിറ്റഡ് കമ്പനി സീനിയൻ മാനേജർമാരായ നജീബ് ചാലപറ്റ, വിജയകുമാർ രാമസ്വാമി, ഓട്ടോ ഫാസ്റ്റ് ട്രാക് മാനേജിംഗ് ഡയറക്ടര്‍ ഷിയാസ് കൊട്ടാരം, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡണ്ട് എ.ആര് അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്ന് പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു. കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് ജനറല്‍ കണ്‍വീനര്‍ അഹമ്മദ് ഷാഫി പരിപാടികള്‍ വിശദീകരിച്ചു. ......
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിയുടെ അധ്യക്ഷതയിൽ ചേർന്നപ്രതിവാര മന്ത്രിസഭാ യോഗത്തിൽ നാഷണൽ ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്കിന്റെ (NQF) പുതുക്കിയ പതിപ്പ് അംഗീകരിച്ചു. ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം, കൂടാതെ ആധുനിക വിദ്യാഭ്യാസ–സാങ്കേതിക പുരോഗതിയുടെ ആവശ്യകതകൾ എന്നിവയുമായി ഒത്തൊരുമിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതുക്കൽ.ഖത്തർ–ജപ്പാൻ മൂന്നാമത് തന്ത്രപരമായ സംഭാഷണത്തിന്റെ ഫലങ്ങളെ മന്ത്രിസഭ സ്വാഗതം ചെയ്തു. ......
മുംബൈ: പ്രശസ്ത സംവിധായകൻ പി. ചന്ദ്രകുമാറിൻ്റെ റിലീസിനൊരുങ്ങുന്ന പുത്തൻ പുതു നേരം, വേലോത്സവം എന്നീ മലയാളം,തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രമായി ചലച്ചിത്ര ലോകത്ത് തൻ്റേതായ ഒരിടം കണ്ടെത്താൻ ഒരുങ്ങുകയാണ് മുംബൈ മലയാളിയും ബിസിനസ്സുകാരനുമായ കൃഷ്ണനുണ്ണി മേനോൻ. ......
ദോഹ: സന്നദ്ധ സേവന രംഗത്ത് വ്യത്യസ്തവും സര്‍ഗാത്മഗവുമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസ യുവതയെ മുന്നോട്ട് നയിച്ച ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയൻ, ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്നു. വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളുമായി ഒരു വര്‍ഷക്കാലം നീണ്ടു നിന്ന വാര്‍ഷികാഘോഷങ്ങള്‍ക്കാണ് ജനുവരി 16 വെള്ളിയാഴ്ച വിരാമമാകുന്നത്. ......
തിരുവനന്തപുരം: പതിറ്റാണ്ടുകൾ നീണ്ട ചുവപ്പൻ ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് ചേക്കേറിയ മുൻ എം.എൽ.എ ഐഷാ പോറ്റി സിപിഎം നേതൃത്വത്തിനെതിരെ അതിശക്തമായ ആരോപണങ്ങളുമായി രംഗത്ത്. പാർട്ടിയിൽ വ്യക്തിപൂജയും ഏകാധിപത്യവും പിടിമുറുക്കുകയാണെന്നും സിപിഎം ഇപ്പോൾ വെറും "ചില നേതാക്കളുടെ പാർട്ടിയായി" അധഃപതിച്ചെന്നും അവർ തുറന്നടിച്ചു. ......